വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച് തിയേറ്ററുകളിലെത്തി ‘വാലാട്ടി’ ഒടിടി റിലീസിന് എത്തുന്നു. വാലാട്ടിയുടെ ഒടിടി റിലീസ് തിയതിയും പ്ലാറ്റ്ഫോമും പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 21ന് തിയേറ്ററുകളിലെത്തിയ ചിത്രം നവംബർ 7ന് സ്ട്രീമിങ് തുടങ്ങും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്.
ചിത്രത്തിന്റെ ഒരു ട്രെയിലറും ഹോട്ട്സ്റ്റാർ പങ്കുവെച്ചിട്ടുണ്ട്. 5 ഭാഷകളിലാണ് സ്ട്രീം ചെയ്യുന്നത്. തിയേറ്റർ റിലീസ് കഴിഞ്ഞ് 4 മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. ടോമി, അമലു എന്നീ നായകളുടെ പ്രണയ കഥയാണ് ഈ ചിത്രം പറയുന്നത്. ഇവയുടെ വീട്ടുകാർ ഇക്കാര്യം അറിയുമ്പോൾ രണ്ട് നായകളും ഒളിച്ചോടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് കഥ.
ദേവനാണ് ചിത്രം സംവിധാനം ചെയ്തത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, ഡിഒപി – വിഷ്ണു പണിക്കർ, എഡിറ്റർ – അയൂബ് ഖാൻ, സംഗീതം – വരുൺ സുനിൽ, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി സുശീലൻ, സൗണ്ട് ഡിസൈൻ – ധനുഷ് നായനാർ, അറ്റ്മോസ് മിക്സിംഗ് – ജസ്റ്റിൻ ജോസ്, സിഎഎസ്, കലാസംവിധാനം – അരുൺ വെഞ്ഞാറൻമൂട്, വസ്ത്രാലങ്കാരം – ജിതിൻ ജോസ്, മേക്കപ്പ് – റോണക്സ് സേവ്യർ, നിശ്ചലദൃശ്യങ്ങൾ – വിഷ്ണു എസ് രാജൻ, VFX – ഗ്രീൻ ഗോൾഡ് ആനിമേഷൻ, VFX സൂപ്പർവൈസർ – ജിഷ്ണു പി ദേവ് , സ്പോട്ട് എഡിറ്റർ – നിതീഷ് കെടിആർ, മോഷൻ പോസ്റ്റർ – ജിഷ്ണു എസ് ദേവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക