ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ലെ ആദ്യ ഗാനം പുറത്തിറങ്ങി.
വിൻസിയുടെയും സർജാനോയുടെയും പ്രണയ നിമിഷങ്ങൾ കോർത്തിണക്കിയ ‘മൗന സുന്ദരി….’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ‘മെലഡികളുടെ കിംഗ്’ എന്നറിയപ്പെടുന്ന വിദ്യാസാഗർ ആണ്. വിനായക് ശശികുമാർ വരികൾ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക്കും മൃദുല വാര്യരും ചേർന്നാണ്.
ഫാമിലി എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സംവിധായകന്റെയും പ്രമോദ് മോഹനന്റേതുമാണ്. വസിഷ്ട് ഉന്മേഷ്, ജോണി ആന്റണി, സലിംകുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്യാമ പ്രകാശ് എം എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക