കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പിൽ മന്ത്രി ഇടപെടൽ നടത്തിയെന്ന കെഎസ്യു ആരോപണം നിഷേധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു രംഗത്ത്. കോളേജ് തെരഞ്ഞെടുപ്പുകളിൽ ഇടപെടുന്നതല്ല തന്റെ ജോലിയെന്ന് ആണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
പതിറ്റാണ്ടുകളായി കേരളവർമ്മയിൽ എസ്എഫ്ഐ ജയിക്കുന്നത് എന്റെ സഹായം കൊണ്ടാണോയെന്നും മന്ത്രി ചോദിച്ചു. കോളജ് തെരഞ്ഞെടുപ്പിൽ തനിക്കൊരു ബന്ധവുമില്ലെന്നും കെഎസ്യു എന്ത് ചെയ്യുന്നു എന്ന് എനിക്ക് നോക്കേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക