കോഴിക്കോട്: ആര്യാടന് ഷൗക്കത്തിനെ സംരക്ഷിക്കുമെന്ന് പറഞ്ഞ സിപിഎം നേതാവ് എ കെ ബാലന് മറുപടിയുമായി കെ. മുരളീധരന് എംപി. സിപിഐഎം പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തുന്നത് കുത്തി തിരിപ്പുണ്ടാക്കാനും ഭരണപരാജയം മറച്ചുവയ്ക്കാനുമാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. ബാലന് കേസ് വാദിച്ചാല്‍ സൈക്കിള്‍ ഇടിച്ച കേസിലും വധശിക്ഷ ലഭിക്കും. അതുപോലെയാണ് ബാലന്റെ പാര്‍ട്ടിക്കു വേണ്ടിയുള്ള പ്രവര്‍ത്തനം. ആര്യാടൻ ഷൗക്കത്തിനെതിരെ നോട്ടീസ് നൽകിയത് ഈ വിഷയത്തിൽ മാത്രമല്ല, പാർട്ടി വിരുദ്ധ പ്രവർത്തനത്തെ തുടർന്നാണെന്നും മുരളീധരൻ പ്രതികരിച്ചു.
പലസ്തീന് വിഷയത്തില്‍ ഒരേ ആശയക്കാരെ ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമം നടത്തുന്നതെന്നും മുരളീധരന് വിമർശിച്ചു. പലസ്തീന് വിഷയത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. റാലി നടത്തി ആരൊക്കെയാണ് ഇളകി നില്‍ക്കുന്നത്, അവരെയൊക്കെ ഇളക്കാന്‍ മാര്‍ഗമുണ്ടോ എന്നു നോക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അവര്‍ സത്യത്തില്‍ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെച്ച് നുണപ്രചാരണം കൊണ്ട് നേട്ടമുണ്ടാക്കാന്‍ നോക്കുകയാണ്. കോണ്‍ഗ്രസിന് എല്ലാക്കാലത്തും ഒരേ നയമാണ്. ഞങ്ങളുടെ നയത്തില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്നും കെ. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക