കമല്ഹാസന്-മണിരത്നം കൂട്ടുകെട്ടില്‍ ഇറങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ‘തഗ് ലൈഫ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ അതി ഗംഭീരമായ ടൈറ്റില്‍ അന്നൗണ്‍സ്മെന്റ് വിഡിയോയില്‍ കൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രേക്ഷകരിലേക്കെത്തിയത്.
‘രംഗരായ സത്യവേല്‍നായകന്‍’ എന്നാണ് ഉലകനായകന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കമല്‍ഹാസന്റെ 69-ാം ജന്മദിനത്തിന് മുന്നോടിയായാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടന്നത്. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്.മഹേന്ദ്രന്, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ദുല്‍ഖര്‍ സല്മാന്, ജയം രവി, തൃഷ എന്നിവരും ചിത്രത്തിന്റെ ഭാഗമാണെന്ന് ടൈറ്റില്‍ റിലീസിന് മുന്‍പുള്ള മണിക്കൂറുകളില്‍ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.എ.ആര്.റഹ്മാനാണ് ചിത്രത്തിന് സംഗീതം പകരുന്നത്. മണിരത്നത്തിനോടൊപ്പം പ്രഗത്ഭരായ ടീമാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക