അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്ന്. 2012-ല്‍ ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ വെസ്റ്റ് ഇന്‍ഡീസ് ടീമംഗമാണ് നരെയ്ന്. വലംകൈയ്യന്‍ ഓഫ്ബ്രേക്ക് ബൗളറാണ് നരെയ്ന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നരെയ്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
പലതവണകളിലായി താരം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി ഉടക്കിയിരുന്നു. താരത്തെ പലപ്പോഴും ടീമില്‍ പരിഗണിച്ചിട്ടില്ല. അവസാനമായി 2019 ഓഗസ്റ്റിലാണ് താരം വെസ്റ്റ് ഇന്‍ഡീസിനായി കളിച്ചത്. ദീര്‍ഘകാലമായി നരെയ്ന് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ചുവരികയാണ്.
‘വെസ്റ്റ് ഇന്‍ഡീസ് ടീമിനൊപ്പം കളിച്ചിട്ട് നാല് വര്‍ഷമാകുന്നു. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണ്. പൊതുവെ ഞാന്‍ വളരെ കുറച്ചുമാത്രം സംസാരിക്കുന്ന ആളാണ്. എന്നാല്‍ വ്യക്തിപരമായ ജീവിതത്തില്‍ എനിക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ട്. അവരെല്ലാം എന്റെ കരിയറില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനായി കളിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. എല്ലാവര്ക്കും ഒരുപാട് നന്ദി’ – നരെയ്ന് കുറിച്ചു.
നിലവില്‍ നരെയ്ന് സൂപ്പര്‍ 50 കപ്പില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. താരം ഇതിനോടകം ലോകത്തിലെ ഒട്ടുമിക്ക ക്രിക്കറ്റ് ലീഗുകളുടെയും ഭാഗമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക