പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യദായകമാണെന്ന് നമുക്കറിയാം. പക്ഷേ വഴുതനയധികം ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് അറിയാമായിരുന്നോ. ധാരാളം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് വഴുതനങ്ങ. എന്തൊക്കെയാണ് ഇവയുടെ ആരോഗ്യഗുണങ്ങൾ എന്ന് നോക്കാം.
ധാരാളം ഫൈബർ അടങ്ങിയ ഒന്നാണ് വഴുതനങ്ങ. അതുകൊണ്ടുതന്നെ ദഹനം മെച്ചപ്പെടുത്തുന്നതിന് വഴുതനങ്ങ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. അതുപോലെതന്നെ വിറ്റാമിൻ ബി 6, പൊട്ടാസ്യം എന്നിവ അടങ്ങിയതിനാൽ ഉയർന്ന രക്തസമ്മർദ്ദത്തെ കുറച്ച് ഹൃദ്രോഗ സാധ്യത ഇല്ലാതാക്കാനും വഴുതനങ്ങ സഹായിക്കും.
കാർപോഹൈഡ്രേറ്റ് കുറവായതിനാൽ പ്രമേഹം ഉള്ളവർക്ക് കഴിക്കാം എന്നതും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും എന്നതും വഴുതനങ്ങയുടെ പ്രത്യേകതയാണ്. എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന കാൽസ്യം ധാരാളമായി അടങ്ങിയ ഒന്നു കൂടിയാണ് വഴുതന.
വിളർച്ച കുറയ്ക്കുന്നതിന് ആവശ്യമായ ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയതിനാൽ വഴുതനങ്ങ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയതിനാൽ ക്യാൻസർ സാധ്യതകളെ ചെറുക്കുന്നതിനും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വഴുതനങ്ങ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക