ബെംഗളൂരു: ബെംഗളൂരുവില്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ മലയാളി യുവാവിനെയും ബംഗാളി യുവതിയെയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശി അബില്‍ ഏബ്രഹാം (29), കൊല്‍ക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരെയാണ് കൊത്തന്നൂര്‍ ദൊഡ്ഡഗുബ്ബിയിലെ അപ്പാര്‍ട്ട്മെന്റില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. മൂന്നു ദിവസം മുമ്പാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസം ആരംഭിച്ചത്. വിവാഹിതയായ സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. നഴ്സിങ് റിക്രൂട്ട്്മെന്റ് ഏജന്‍സി ഉടമയാണ് അബില്‍. ഇരുവരുടെയും ബന്ധം സൗമിനിയുടെ ഭര്‍ത്താവ് അറിഞ്ഞതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ഇരുവരുടെയും ഫോണ്‍ വിശദ പരിശോധനയ്ക്ക് അയക്കും. കൊത്തന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൗമിനി സംഭവസ്ഥലത്തും അബില്‍ ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക