കൈവിരലുകൾക്ക് പരിക്കേറ്റതിനെ തുടർന്ന് ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ ലോകകപ്പിൽ നിന്നും പുറത്തായി. ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിൽ ഇടതു കൈവിരലുകൾക്ക് പരിക്കേറ്റതിനെ തുടർന്നാണ് താരം ലോകകപ്പിൽ നിന്ന് പുറത്തു പോകുന്നത്.
മത്സരത്തിനിടെ ഇടതു കൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റ അദ്ദേഹം ടേപ്പിന്റെയും വേദനസംഹാരിയുടെയും സഹായത്താൽ ബാറ്റിംഗ് തുടർന്നിരുന്നു. വിശദമായ എക്സറെ യിൽ വിരലിന് പൊട്ടൽ ഉള്ളതായി കണ്ടെത്തുകയും നാലാഴ്ചത്തെ വിശ്രമം നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ടെന്ന് ടീം ഫിസിയോ ബൈജേ ദുൽ ഇസ്ലാം അറിയിച്ചിട്ടുണ്ട്.
ഓസ്ട്രേലിയക്കെതിരെയാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം. ഓഫീസിനെതിരായ മത്സരത്തിൽ നസും അഹമ്മദിനെയോ മഹിദീ ഹസനെയോ ശാക്കിബിന് പകരക്കാരനായി ഇറക്കാൻ ആണ് സാധ്യത. നേരത്തെ ഷാക്കിബിന്റെ അഭാവത്തിൽ ഇന്ത്യക്കെതിരെയും ക്യാപ്റ്റന്റെ ചുമതല വഹിച്ച നജ്മുൾ ഹൊസൈൻ സാൻഡോ ആയിരിക്കും ബംഗ്ലാദേശിനെ നയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക