തലൈവാസൽ വിജയ് യെ കേന്ദ്ര കഥാപാത്രമാക്കിയ രാജൻ കുടവൻ സംവിധാനം ചെയ്യുന്ന ‘മൈ 3’ യുടെ ട്രെയിലർ റിലീസ് ചെയ്തു. ക്യാൻസർ എന്ന അസുഖവും സൗഹൃദവും പ്രമേയമാക്കി സ്റ്റാർ ഏയ്റ്റ് മൂവീസ് നിർമിച്ചിരിക്കുന്ന ചിത്രം നവംബർ 17ന് തിയേറ്ററുകളിൽ എത്തും.
രാജേഷ് ഹെബ്ബാർ, സബിത ആനന്ദൻ, ഷോബി തിലകൻ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന അബ്സർ അബു, അനോജ്, അജയ്, ജിത്തു,നിധിഷ, രേവതി, അനുശ്രീ പോത്തൻ, ഗംഗാധരൻ പയ്യന്നൂർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് കണ്ണാടിപ്പറമ്പ് ആണ്. ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത് തന്ത്ര മീഡിയ റിലീസ് ആണ്.
https://youtu.be/ntwZy7BKEpk?si=HOnMKR-VPuSsj6oL
പ്രതികരിക്കാൻ ഇവിടെ എഴുതുക