മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മുന്‍ എംപി എ സമ്പത്തിനെ മാറ്റി. മന്ത്രിയുടെ ആവശ്യ പ്രകാരമാണ് സമ്പത്തിനെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള സമ്പത്തിന്റെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.
2021 ജൂലൈയിലാണ് എ സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. അതിനു മുമ്പ് ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്നു.
കെജിഒഎ നേതാവായിരുന്ന ശിവകുമാര്‍ ആണ് മന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. കേളാ ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷന് നേതാവാണ് കെ ശിവകുമാര്‍. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രി ടികെ രാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി കെ ശിവകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക