മുംബൈ: ദീപാവലിയോടനുബന്ധിച്ച് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. കേരളത്തിലേക്കും തിരിച്ച് മുംബൈയിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ്. മുംബൈയില്‍ നിന്ന് ഒട്ടേറെപ്പേര്‍ നാട്ടിലേക്ക് പുറപ്പെടുന്ന 11ന് കൊച്ചിയിലേക്ക് ശരാശരി നിരക്ക് 15,000 രൂപയാണ്. തിരുവനന്തപുരത്തേക്കു 9,000, കോഴിക്കോട്ടേക്കു 6,500 എന്നിങ്ങനെയാണ് നിരക്കുകള്‍.
അവധി കഴിഞ്ഞ് നാട്ടില്‍ നിന്നുള്ള മടക്കയാത്രയ്ക്കു വിമാന ടിക്കറ്റ് എടുക്കാന്‍ ശ്രമിച്ചാലും കൈപൊള്ളും. 19-ന് തിരുവനന്തപുരത്ത് നിന്നു മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് ശരാശരി 25,000 രൂപയാണ്. കൊച്ചിയില്‍ നിന്ന് 15,000 രൂപയും കോഴിക്കോട് നിന്ന് 14,000 രൂപയും, കണ്ണൂരില്‍ നിന്ന് 8,200 എന്നിങ്ങനെയാണ് നിരക്കുകള്‍.
നാട്ടിലേക്ക് പല ദിവസങ്ങളില്‍ പോകുന്നവര്‍ ഒരേസമയം തിരിച്ചുവരുന്നതിനാലാണ് ടിക്കറ്റ് നിരക്ക് ഉയരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അവധി കഴിഞ്ഞു ഓഫിസുകളില്‍ ജോലിക്ക് തിരികെ കയറേണ്ടവരും ടൂറിസ്റ്റ് പാക്കേജില്‍ പോയവരുമൊക്കെയായി ഒട്ടേറെപ്പേരാണ് ഒരേസമയം നാട്ടില്‍ നിന്നു മടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക