ഡല്‍ഹി: അറ്റകുറ്റപ്പണിക്കിടെ വിമാനത്തില്‍ നിന്ന് താഴെ വഴുതി വീണ് എയര്‍ ഇന്ത്യ ജീവനക്കാരന് ദാരുണാന്ത്യം. സര്‍വീസ് എന്‍ജിനീയറായ റാംപ്രകാശ് സിംഗാണ് (56) മരിച്ചത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവമുണ്ടായത്.
വിമാനം സര്‍വീസ് ചെയ്യുന്നതിനിടെ ഉയരത്തിലുള്ള പടിയില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമീഷ്ണര്‍ ദേവേഷ് കുമാര്‍ മഹ്ല പറഞ്ഞു. തലയ്ക്ക് സാരമായി പരിക്കേറ്റ റാംപ്രകാശിനെ ആശുപത്രിയിലെത്തിച്ചിരുന്നു.
എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ ഇവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് ക്രൈം ടീമും ഫോറന്‍സിക് സംഘവും പരിശോധന നടത്തി. അതേസമയം, സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക