പാലക്കാട്: കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. 14, 15, 16 തീയതികളിലാണ് ഇത്തവണത്തെ കല്പാത്തി രഥോത്സവം.
ഉത്സവകേന്ദ്രമായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നീ നാല് ഗ്രാമക്ഷേത്രങ്ങളിലാണ് കൊടിയേറ്റം. വരുന്ന 12ന് അര്‍ധരാത്രി അഞ്ചാം തിരുനാള്‍ പല്ലക്ക്-രഥസംഗമ ചടങ്ങുകള്‍ നടക്കും.
വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രത്തിൽ രാവിലെ 9.30-നും 10.30-നുമിടയിലാണ് കൊടിയേറ്റം. പുതിയകല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രത്തിൽ രാവിലെ 10.30-നും 11.30-നുമിടയ്ക്കും പഴയകല്പാത്തി ലക്ഷ്മീനാരായണപെരുമാൾക്ഷേത്രത്തിൽ രാവിലെ 10.30-നും 11-നുമിടയ്ക്കും ഉത്സവത്തിനു കൊടിയേറും.
ചാത്തപ്പുരം പ്രസന്നമഹാഗണപതിക്ഷേത്രത്തിൽ രാവിലെ 9.30-നും 11-നുമിടയ്ക്കാണ് കൊടിയേറ്റം. ഉത്സവം കൊടിയേറിയാൽ രഥപ്രയാണംവരെയും ഗ്രാമത്തിൽ വിവിധ ചടങ്ങുകൾ നടക്കും.
ഈ മാസം 14നാണ് ഒന്നാം തേരുത്സവം.15ന് രണ്ടാം തേരും,16ന് ദേവരഥസംഗമവും നടക്കും. 9 മുതലാണ് സംഗീതോത്സവത്തിന് തുടക്കമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക