ഡൽഹിയിലെ ഗുരുഗ്രാം എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരിക്കെ ഡബിൾ ഡെക്കർ ബസിന് തീപിടിച്ചു. അപകടത്തിൽ രണ്ടുപേർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് യാത്രക്കാരുമായി പോവുകയായിരുന്ന ഡബിൾഡക്കർ സ്ലീപ്പർ ബസിന് തീ പിടിച്ചത് എന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റവർക്ക് എല്ലാം 30 മുതൽ 50 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ സെക്ടർ 10ലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്തു നിന്നും ബസ് പൂർണ്ണമായി കത്തി എരിയുന്നതിന്റെയും ആകാശത്തേക്ക് പോയ പുക ഉയരുന്നതിന്റെയും ഭയാനകമായ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക