ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ഫാലിമി’. ചിയേഴ്സ് എന്റർടെയിൻമെന്റ്സും സൂപ്പർ ഡ്യൂപ്പർ സിനിമയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ചിത്രം നവംബർ 17-ന് തിയേറ്ററുകളിൽ എത്തും. നവാഗതനായ നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജഗദീഷും മഞ്ജു പിള്ളയുമാണ് ചിത്രത്തിൽ മറ്റുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നിന്നൊരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന ഒരു യാത്രയും അതിനിടയിൽ നടക്കുന്ന രസകരവും ഹൃദ്യവുമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ജഗദീഷും ബേസിലും അച്ഛനും മകനുമായാണ് ചിത്രത്തിലെത്തുന്നത്.
സന്ദീപ് പ്രദീപ്, മീനാരാജ്, ജോമോൻ ജ്യോതിർ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവർ ഫാലിമിയിൽ മറ്റു വേഷങ്ങളിൽ എത്തുന്നു. സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഡി.ഒ.പി – ബബ്ലു അജു, സംഗീത സംവിധാനം – വിഷ്ണു വിജയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക