അരുൺ മതേശ്വരൻ ധനുഷിനൊപ്പം ഒരുക്കുന്ന ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലർ’. 2023 ഡിസംബറിൽ തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് നീളുമെന്ന് വ്യക്തമാക്കി പുതിയ തീയതി പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. പൊങ്കൽ/സംക്രാന്തി റിലീസായി 2024ലാണ് സിനിമയെത്തുക.
ഡിസംബർ 15നായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. 2024 ജനുവരി 12 വെള്ളിയാഴ്ചയാകും സിനിമ തിയേറ്ററുകളിൽ എത്തുക.
സത്യ ജ്യോതി ഫിലിംസ് ആണ് ക്യാപ്റ്റൻ മില്ലറിന്റെ നിർമ്മാതാക്കൾ. 1930കളിലെയും 40കളിലെയും മദ്രാസ് പ്രസിഡൻസി പശ്ചാത്തലമാക്കിയുള്ള ആക്ഷൻ അഡ്വഞ്ചർ ചിത്രത്തിൽ പ്രിയങ്ക മോഹൻ, ശിവ രാജ്കുമാർ, സുന്ദീപ് കിഷൻ എന്നിരാണ് മറ്റുതാരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക