ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിര്‍ത്താന്‍ നല്ല ഭക്ഷണക്രമങ്ങളിലും അതുപോലെ ഫേയ്സ്പാക്കുകളിലും ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പപ്പായ. ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാന്‍ കൊളാജീന്‍ ശരീരത്തില്‍ വേണ്ടത് അനിവാര്യമാണ്. ശരിയായ വിധത്തില്‍ പപ്പായ ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുക.
ആരോഗ്യപരമായി നിരവധി ഗുണങ്ങളാണ് പപ്പായക്ക് ഉള്ളത്. അതുപോലെ തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ പപ്പായ നല്ലതാണ്. പപ്പായയില്‍ ഒട്ടനവധി ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ വിറ്റമിന്‍ സി, വിറ്റമിന്‍ എ, ബീറ്റ കരോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു.
ഇതെല്ലാം ചര്‍മ്മത്തെ ഫ്രീ റാഡിക്കല്‍സില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ, ചര്‍മ്മത്തില്‍ കുരുക്കള്‍ വരുന്നത് തടയാന്‍ സഹായിക്കുന്നു. ചര്‍മ്മ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ സി കൊളാജീന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.
അതിനാല്‍ തന്നെ സാവധാനത്തില്‍ നല്ല യുവത്വം നിറഞ്ഞ ചര്‍മ്മം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നതാണ്. അതുപോലെ ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നുണ്ട്. ചര്‍മ്മത്തില്‍ നിന്നും കറുത്തപാടുകള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. ചര്‍മ്മത്തിനെ അള്‍ട്രാവയ്ലറ്റ് രശ്മികളില്‍ നിന്നും പപ്പായയിലെ പോഷകങ്ങള്‍ സംരക്ഷണം നല്‍കുന്നുണ്ട്. അതിനാല്‍ ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ പപ്പായ വളരെ നല്ലതാണ്.
ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് പപ്പായയും അതുപോലെ തന്നെ തൈരും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഫേയ്സ്പാക്ക് പതിവാക്കാവുന്നതാണ്. ഇത് തയ്യാറാക്കാന്‍ രണ്ട് ടീസ്പൂണ്‍ അധികം പുളിപ്പില്ലാത്ത തൈര് എടുക്കണം. ഇതിലേയ്ക്ക് പപ്പായ ഉടച്ചത് ഒരു രണ്ട് ടീസ്പൂണ്‍ ചേര്‍ക്കുക. ഇവ നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം. ഇത് മുഖം സാധാ വെള്ളത്തില്‍ കഴുകി തുടച്ചതിന് ശേഷം നിങ്ങള്‍ക്ക് നല്ലപോലെ പുരട്ടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക