ഭക്ഷണ പ്രിയരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് കോൺ അഥവാ ചോളം. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചോളം. വിറ്റാമിനുകള്‍, മിനറൽസ്, ഫൈബര്‍, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ കലവറയാണ് ചോളം. ചോളം കഴിച്ചാലുള്ള ഗുണങ്ങൾ അറിയാം.
ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചോളം കഴിക്കുന്നത് മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ചോളത്തിൽ വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അതുവഴി വിളർച്ചയുടെ സാധ്യത കുറയ്ക്കാൻ ഇതിന് സാധിക്കുന്നു. പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ് ചോളം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ചോളം സഹായിക്കും.
പ്രമേഹരോഗികൾ ദിവസവും ഫൈബറിനാല്‍ സമ്പന്നമായ ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ചോളം കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ചോളം. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.
ചോളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ലൈക്കോപീൻ എന്നിവ ചർമ്മത്തിലെ കൊളാജന്റെ ഉത്പാദനം വർധിപ്പിക്കുനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക