ദുർഗ കൃഷ്ണ, കൃഷ്ണശങ്കര് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘കുടുക്ക് 2025’ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. നവംബർ 10ന് ചിത്രം സൈന പ്ലെയിൽ എത്തും. സ്ട്രീമിങ്ങിനോട് അനുബന്ധിച്ച് ഒരു ട്രെയിലറും സൈന പ്ലെ റിലീസ് ചെയതിട്ടുണ്ട്.
പ്രഖ്യാപനം മുതൽ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ച ചിത്രമാണ് കുടുക്ക്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബിലാഹരിയാണ്.
ത്രില്ലർ ഗണത്തിൽപ്പെട്ട കുടുക്കിൽ അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. കൃഷ്ണശങ്കര്, ബിലാഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക