തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ഇന്ന് രണ്ടാമത്തെ കപ്പൽ എത്തും. ചൈനയിലെ ഷാംഗ്ഹായിൽ നിന്നുള്ള ഷെൻഹുവ 29 എന്ന കപ്പലാണ് ഇന്നെത്തുക. ഒരു ഷിപ്പ് ടു ഷോർ ക്രെയിൻ, അഞ്ച് യാർഡ് ക്രെയിനുകൾ എന്നിവയാണ് കപ്പലിലുള്ളത്.
ഇതിൽ ഷിപ്പ് ടു ഷോർ ക്രെയിൻ വിഴിഞ്ഞത്തിറക്കിയശേഷം ബാക്കിയുള്ളവയുമായി കപ്പൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പോകും. ആറ് യാർഡ് ക്രെയിനുകളുമായി ഷെൻഹുവ 24 കപ്പൽ 25നെത്തും.
വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലായ ഷെൻഹുവ 15 ഡിസംബർ 15ന് മൂന്ന് ക്രെയിനുകളുമായി വീണ്ടുമെത്തും. ജനുവരി മുതൽ വീണ്ടും കപ്പലുകളെത്തുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക