കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ച സാലി പ്രദീപന്റെ (45) സംസ്കാരം നാളെ നടക്കും. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശിനി സാലി ഇന്നലെ രാത്രി 10.20 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. രാവിലെ ഒമ്പതിന് മൃതദേഹം മലയാറ്റൂരില്‍ എത്തിക്കും. 11 മണിവരെ മലയാറ്റൂർ താഴത്തെ പളളി ഹാളിൽ പൊതുദർശനമുണ്ടാകും. തുടര്‍ന്ന് കൊരട്ടിയിലെ യഹോവ സാക്ഷികളുടെ സെമിത്തേരിയില്‍ സംസ്കാരം നടക്കും.
കളമശ്ശേരി സ്ഫോടനം നടന്ന അന്ന് രാത്രി തന്നെ മരണത്തിന് കീഴടങ്ങിയ 12 വയസുകാരി ലിബ്നയുടെ അമ്മയാണ് സാലി. ലിബ്നക്ക് പിന്നാലെയാണ് സാലിയും മരണത്തിന് കീഴടങ്ങിയത്. ഇതോടെ കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക