ജയം രവി, കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ആന്റണി ഭാഗ്യ രാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സൈറണിന്റെ ടീസർ പുറത്തിറങ്ങി. ആക്ഷൻ ഇമോഷണൽ ഡാമയായി ഒരുക്കുന്ന ചിത്രത്തിൽ കീർത്തി സുരേഷ് ആദ്യമായി പോലീസ് ഓഫീസർ ആയി വേഷമിടുന്നു.
സെൽവകുമാർ എസ് കെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ സംഗീതസംവിധാനം നിർവഹിക്കുന്നത് ജി വി പ്രകാശ് കുമാർ ആണ്. ഐ അഹമ്മദ് സംവിധാനം ചെയ്ത് നയൻതാരയെ നായികയാക്കി പുറത്തിറങ്ങിയ ഇരൈവൻ എന്ന ചിത്രമായിരുന്നു ജയം രവിയുടെതായി ഏറ്റവും ഒടുവിൽ തീയേറ്ററുകളിൽ എത്തിയത്. തീയറ്ററുകളിൽ ശ്രദ്ധയാകർഷിച്ച ചിത്രം നെറ്റ്ഫ്ലിക്സിലും പ്രദർശനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക