ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാന്റെ ‘ടൈഗർ 3’ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ആരാധകർ തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ചു. സിനിമാഹാളിൽ സൽമാന്റെ എൻട്രി കാണിക്കുമ്പോൾ പലഭാഗത്ത് നിന്നായാണ് പടക്കം പോട്ടിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മുൻ സീറ്റിൽ ഇരുന്നവരെ ഇത് പേടിപ്പെടുത്തുകയും ഇവർ സീറ്റിൽ നിന്നിറങ്ങി പോവുകയും ചെയ്യുന്നുണ്ട്. പലഭാഗത്ത് നിന്ന് പൊട്ടിത്തെറികൾ ഉണ്ടാകുന്ന സമയത്ത് തിയേറ്ററിലുണ്ടായിരുന്ന പലരും നിലവിളിക്കുന്നതും വീഡിയോയിൽ കാണാം. മാത്രമല്ല പടക്കം പൊട്ടിച്ചതിന് ശേഷം ശ്വസം മുട്ടുന്ന തരത്തിൽ തിയേറ്ററാകെ പുകയും രൂപം കൊണ്ടിരുന്നു.
അതിരു കടന്ന ആരാധകരുടെ ആരാധനയിൽ പ്രതികരണവുമായി നടൻ സൽമാൻ ഖാൻ രംഗത്തെത്തുകയും ചെയ്തു. ‘ടൈഗർ 3 പ്രദർശനത്തിനിടയിൽ തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ചതായി ഞാൻ കേട്ടു. ഇത് വളരെ അപകടകരമാണ്. മറ്റുള്ളവരെയും നമ്മളെതന്നെയും അപകടത്തിലാക്കാതിരിക്കാം. സുരക്ഷിതരായിരിക്കൂ,’ എന്നാണ് സൽമാൻ ഖാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
മറ്റു തിയറ്ററുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായതായാണ്. ഇതാദ്യമായല്ല സൽമാൻ ചിത്രത്തിന്റെ റിലീസ് ദിവസം ആരാധകർ വിചിത്രമായ ആഘോഷങ്ങൾ നടത്തുന്നത്.
Diwali Madness In The Theatre 🔥🔥🔥 #Tiger3Diwali2023
Aatishbazi inside theater💥 this kind of celebration happens only for #SalmanKhan 's film🔥🔥 #Tiger3
Box Office Tsunami incoming. 🌪️ 🔥🔥#Tiger3Review #KatrinaKaif #EmraanHashmi #Diwali #Tiger3FirstDayFirstShow pic.twitter.com/3LYZzmDdTX
— 𝑺𝒖𝒎𝒊𝒕 𝑺𝒊𝒏𝒈𝒉 𝑹𝒂𝒋𝒑𝒖𝒕 (@BeingSumit007) November 12, 2023
I'm hearing about fireworks inside theaters during Tiger3. This is dangerous. Let's enjoy the film without putting ourselves and others at risk. Stay safe.
— Salman Khan (@BeingSalmanKhan) November 13, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക