മനു.സി. കുമാർ ഒരുക്കി കല്യാണി പ്രിയദർശൻ എത്തുന്ന ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫുട്ബോൾ കമന്റേറ്ററായിട്ടാണ് കല്യാണി എത്തുന്നത്.
മലപ്പുറം ഭാഷ സംസാരിച്ച് കസറുന്ന കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ പുതുമയുള്ള ചിത്രമാണിത്. കമന്റേറ്റർ ആകാൻ ആഗ്രഹിക്കുന്ന ഫാത്തിമയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് പുറത്തിറങ്ങിയ ട്രെയിലറും ടീസറും നൽകുന്ന സൂചന.
തല്ലുമാലക്ക് ശേഷം മലയാളത്തിൽ കല്യാണി അഭിനയിക്കുന്ന കളര്‍ഫുള്‍ ഫാമിലി എന്റര്‍ടൈനറാണ് ‘ശേഷം മൈക്കില്‍ ഫാത്തിമ’. നേരത്തെ പുറത്തിറങ്ങിയ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ചിത്രത്തിലെ ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു.
കല്യാണി പ്രിയദര്‍ശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോന്, ഷഹീന് സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷന് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന് സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക