വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഖേര ഖുർദ് ഗ്രാമത്തിൽ വെടിയേറ്റ് രണ്ട് സ്ത്രീകൾക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകൾക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു എന്നാണ് പൊലീസ് അറിയിച്ചത്.
സ്വത്ത് തർക്കമാകാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീകളുടെ കുടുംബവുമായി ബന്ധപ്പെട്ട് ചില സ്വത്ത് തര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും അതാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്തിന് സമീപമുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. ഇവരുടെ നില ഗുരുതരമാണ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക