മിഥുൻ മാനുവേൽ തോമസിന്റെ രചനയിൽ നവാഗതനായ വിഷ്ണു ഭരതൻ ഒരുക്കുന്ന ചിത്രമാണ് ഫീനിക്സ്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. ചിത്രം നവംബർ 17ന് ആഗോള റിലീസായി എത്തും.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ചിത്രം ഒരാഴ്ച വൈകിയാണ് റിലീസാകുക. കൂടാതെ നാളെ നവംബർ 15ന് ചിത്രത്തിന്റെ സ്പെഷ്യൽ പ്രീമിയറും അണിയറ പ്രവർത്തകർ ഒരുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്,. ട്രെയിലറിന് വലിയ ശ്രദ്ധ നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്. നേരത്തെ ഫിനിക്സിന്റെ ഫസ്റ്റ്ലുക്ക് സോഷ്യൽ മീഡയയിൽ ചർച്ചയായിരുന്നു.
അജു വർഗീസിന് പുറമെ ചന്തുനാഥ്, അനൂപ് മേനോൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി ഫീനിക്സിൽ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക