തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യയുടെയും ചികിത്സയ്ക്കായി ചെലവാക്കിയ 75 ലക്ഷത്തോളം രൂപ സര്‍ക്കാര്‍ അനുവദിച്ചു. 2021 മുതൽ അമേരിക്കയിലും കേരളത്തിലുമായി ചെലവാക്കിയ തുകയാണ് അനുവദിച്ചത്.
2022 മാര്‍ച്ച് 30 നാണ് ചികിത്സാ ചെലവിനായുള്ള തുകയ്ക്ക് മുഖ്യമന്ത്രി അപേക്ഷ നല്‍കുന്നത്. ഏപ്രില്‍ 16ന് തുക അനുവദിച്ചു. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സക്ക് ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക