നടൻ സുരേഷ് ഗോപിക്കെതിരെ ഡി വൈ എഫ് ഐ രംഗത്തെത്തി. ഇന്ന് വൈകിട്ട് നടക്കാവിൽ മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്.
ഡിവൈഎഫ്ഐയുടെ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിൽ ‘സുരേഷ് ഗോപി കേരളത്തിന് അപമാനം’ എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്ററുകളും ‘എന്റെ ശരീരം എന്റെ അവകാശമാണ് അതിക്രമിക്കുന്നത് കുറ്റമാണ്’ എന്ന മുദ്രാവാക്യങ്ങളും ഉയർത്തും.
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ നടക്കാവ് പോലീസ് രണ്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ നോട്ടീസ് നൽകി വിട്ടയച്ചു. നിരവധി പ്രവർത്തകരാണ് മുദ്രാവാക്യം വിളികളോടെ പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയത്. പ്രവർത്തകരുടെ സ്നേഹത്തിന് നന്ദി എന്ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക