തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്ന് കനത്ത മഴ പെയ്യുമെന്ന് വ്യക്തമാക്കി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. തമിഴ്നാട്ടിലെ ഒൻപത് ജില്ലകളിലും പുതുച്ചേരിയിലെ കാരയ്ക്കലിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതേസമയം മഴയെത്തുടർന്ന് ചെന്നൈയിലെ സ്കൂളുകൾക്കും തിരുവള്ളൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലും കാരയ്ക്കലിലും സ്കൂളുകൾക്കും കോളേജുകൾക്കും അവധിയാണ്.
തമിഴ്നാട്ടിലെ കടലൂർ, മയിലാടുതുറൈ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിലും പുതുച്ചേരിയിലെ കാരയ്ക്കലിലും ഓറഞ്ച് അലർട്ടും, തമിഴ്നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപട്ട്, തഞ്ചാവൂർ, പുതുച്ചേരി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അഞ്ച് ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക