കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘മെയ്ഡ് ഇൻ ചൈന’ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ചൈനയിൽ നിർമ്മിക്കുന്ന മൊബൈലുകളാണ് ഇന്ത്യയിലെ ആളുകൾ ഉപയോഗിക്കുന്നത് എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
എന്നാൽ “മൂർഖോൺ കെ സർദാർ (വിഡ്ഢികളുടെ നേതാവ്) ഏത് ലോകത്താണ് ജീവിക്കുന്നത്” എന്നായുരുന്നു മോദി ഇതിനെതിരെ പ്രതികരിച്ചത്. മധ്യപ്രദേശിലെ ബെതൂൽ ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
അതുപോലെ തന്നെ മൊബൈൽ ഫോൺ നിർമ്മാണത്തിലെ ഇന്ത്യയുടെ സുപ്രധാന പുരോഗതിയെയും അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യം ഇപ്പോൾ ഒരു ലക്ഷം കോടി രൂപയുടെ മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
“ഇന്ത്യക്കാർക്ക് ‘മെയ്ഡ് ഇൻ ചൈന’ മൊബൈലുകൾ മാത്രമേയുള്ളൂവെന്ന് കോൺഗ്രസിലെ ഒരു ‘മഹാജ്ഞാനി’ ഇന്നലെ പറഞ്ഞു. വിഡ്ഢികളുടെ നേതാവ് ഏത് ലോകത്താണ് താമസിക്കുന്നത്? രാജ്യത്തിന്റെ നേട്ടം കാണാൻ കഴിയാത്ത അവർ എന്ത് വിദേശ കണ്ണടയാണ് ധരിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെടുന്നു,” എന്നാണ് രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെ മോഡി തിരിച്ചടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക