തിയേറ്ററിൽ പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുന്ന വേല ചിത്രത്തിന്റെ വിജയാഘോഷം മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവർത്തകർ.
മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ വേലയുടെ സംവിധായകൻ ശ്യാം ശശി, തിരക്കഥാകൃത്ത് എം.സജാസ്,വേലയിലെ പ്രധാന വേഷത്തിലെത്തിയ സിദ്ധാർഥ് ഭരതൻ, ചിത്രത്തിന്റെ പ്രൊഡ്യൂസർ എസ്. ജോർജ് ഒപ്പം ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകർ എന്നിവർ വേലയുടെ വിജയത്തിന്റെ ഭാഗമായി മമ്മൂട്ടിയോടോപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ടു. വേലയുടെ വിജയത്തിൽ മമ്മൂട്ടിയും അണിയറപ്രവർത്തകരെ അഭിനന്ദിച്ചു.
ഷെയിൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന വേല കേരളത്തിനകത്തും വിദേശത്തും മികച്ച പ്രേക്ഷക അഭിപ്രായങ്ങളുമായി മുന്നേറുകയാണ്.
ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ഓരോ കഥാപാത്രങ്ങളുടെയും ഗംഭീര അഭിനയ പ്രകടനങ്ങളും സാം സി എസ്സ് ഒരുക്കിയ ഗംഭീര സംഗീതവും വേലയെ കൂടുതൽ മികച്ചതാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക