നമ്മൾ സാധാരണ ചോറ് വെക്കാൻ ഉപയോഗിക്കുന്ന അരി ഉപയോഗിച്ച് നിങ്ങൾ ഇതുവരെ ട്രൈ ചെയ്യാത്ത ഒരു വിഭവം തയ്യാറാക്കി നോക്കിയാലോ. മധുരമൂറുന്ന ഒരു നാലുമണി പലഹാരമാണ് തയ്യാറാക്കി എടുക്കുന്നത്. കട്ടൻ ചായയോടൊപ്പം കിടിലൻ കോമ്പിനേഷൻ ആണിത്.
ഇതിനായി ആദ്യം തന്നെ കുറച്ച് അരിയെടുത്ത് നല്ലതുപോലെ കഴുകി എടുക്കണം. ഒരു പാൻ അടുപ്പത്ത് വച്ച് നല്ലതു പോലെ ചൂടാക്കിയതിനു ശേഷം കഴുകിയെടുത്ത് വച്ചിരിക്കുന്ന അരി പാനിലേക്ക് ചേർത്തു കൊടുക്കാം. ഇത് നല്ലതുപോലെ ഇളക്കികൊടുത്ത് വറുത്തെടുക്കണം. ഇനി നല്ലതുപോലെ പൊട്ടി പൊരിഞ്ഞു വരുമ്പോൾ ഇത് പാനിൽ നിന്നും മാറ്റാം. ചൂടാറിയതിനു ശേഷം ഇത് പൊടിച്ചെടുക്കണം.
ഇനി അതേ പാനിലേക്ക് കുറച്ച് നിലക്കടല ചേർത്ത് വറുത്തെടുക്കണം. വറുത്തെടുത്ത നിലക്കടല മിക്സിയുടെ ജാറിലേക്ക് ചേർത്ത് ഒന്ന് ക്രഷ് ചെയ്ത് എടുക്കാം. ഇതും മാറ്റിവയ്ക്കാം. പിന്നീട് ആ പാനിലേക്ക് കുറച്ച് തേങ്ങ ചിരകിയത് ചേർത്തുകൊടുത്ത് ഒന്ന് വറുത്തെടുക്കണം. ഇതും പാത്രത്തിൽ നിന്ന് മാറ്റി വെക്കാം.
പിന്നീട് മധുരത്തിന് ആവശ്യമായ ശർക്കര ഉരുക്കി എടുക്കണം. ഇതെല്ലാം കൂടി ഒരു പാത്രത്തിലേക്ക് ചേർത്ത് അല്പം ഏലക്കാപ്പൊടിയും കൂടി ചേർത്തതിനുശേഷം നല്ലതുപോലെ കുഴച്ചെടുക്കണം. ഇഷ്ടമുള്ള ഷേപ്പിൽ ഉരുളയാക്കുകയോ കട്ലേറ്റ് പരുവത്തിൽ ആക്കുകയോ ചെയ്യാം. നാലുമണി ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്നാക്ക് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക