മോട്ടോര്‍ സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും ഏറ്റവും വലിയ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് എക്കാലത്തെയും ഉയര്‍ന്ന ഉത്സവകാല വില്‍പ്പന രേഖപ്പെടുത്തി. 32 ദിവസത്തെ ഉത്സവ കാലയളവില്‍ 14 ലക്ഷത്തിലധികം യൂണിറ്റുകളാണ് റീട്ടെയില്‍ വില്‍പ്പന നടത്തിയത്.
ഗ്രാമീണ വിപണികളിലെ ശക്തമായ ഡിമാന്‍ഡും പ്രധാന നഗര കേന്ദ്രങ്ങളിലെ സ്ഥിരമായ റീട്ടെയില്‍ ഓഫ് ടേക്കും കാരണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനി 19 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കൂടാതെ 2019 ലെ ഉത്സവ കാലയളവില്‍ രേഖപ്പെടുത്തിയ 12.7 ലക്ഷം യൂണിറ്റുകളെ മറികടന്നതായും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പുതിയ മോഡലുകള്‍, ആകര്‍ഷകമായ സ്കീമുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഹീറോ ഗിഫ്റ്റിന്റെ രണ്ടാം പതിപ്പ് ഹീറോ മോട്ടോകോര്‍പ്പ് പുറത്തിറക്കി. മെഗാ കാമ്പെയ്നിന്റെ ഭാഗമായി ആകര്‍ഷകമായ ഫിനാന്‍സ് സ്കീമുകളും കുറഞ്ഞ പലിശ നിരക്കും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താമെന്ന് കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക