ഉയർന്ന ബിപി, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയെല്ലാം ഇന്ന് ജീവിതശൈലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളാണ്. ദിനചര്യ മുതൽ ഭക്ഷണം വരെയുള്ള കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചാൽ മാത്രമെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും ഒഴിവാകാൻ സാധിക്കു. രക്ത സമർദ്ദമുള്ളവർ വെറും വയറ്റിൽ ചായ കുടിക്കണോ എന്നുള്ളത് എല്ലാവര്ക്കും സംശയം ഉള്ള കാര്യമാണ്.
ഉയർന്ന ബിപി രോഗികൾക്ക് ഏറ്റവും മികച്ച ചായ ഗ്രീൻ ടീയാണ്. ചുരുങ്ങിപ്പോയ രക്തക്കുഴലുകൾ തുറക്കാൻ ഗ്രീൻ ടീ സഹായിക്കും. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും കാറ്റെച്ചിനുകളും രക്തക്കുഴലുകൾ തുറക്കാൻ പ്രവർത്തിക്കും, ഇതുമൂലം രക്തചംക്രമണം മെച്ചപ്പെടും.
ഉയർന്ന ബിപി ഉള്ളവർക്ക് കട്ടൻ ചായ കുടിക്കുന്നത് അവരുടെ രക്തധമനികൾക്ക് നല്ലതാണ്. കൂടാതെ, ഇത് ഹൃദയ സംബന്ധമായ പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. ഉയർന്ന ബിപി ഉള്ളവർക്ക് ലെമൺ ടീ കുടിക്കുന്നതും മികച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക