ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് തമന്ന ഭാട്ടിയ. ‘ബാന്ദ്ര’ എന്ന ദിലീപ് ചിത്രത്തിലൂടെ താരം മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ തന്റെ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.
“താൻ അറിയുന്നതിൽ വച്ച് ഏറ്റവും മനോഹരിയായ സ്ത്രീയാണ് അമ്മ” യെന്നാണ് അമ്മ രജനി ഭാട്ടിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് തമന്ന കുറിച്ചത്. വയലറ്റ് നിറത്തിലുള്ള ലഹങ്കയിൽ ഗോൾഡൻ ഷെയ്ഡിലുള്ള സ്റ്റോണുകളാൽ തീർത്ത വസ്ത്രത്തിൽ അതി സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.
14 ലക്ഷത്തിനു മുകളിൽ ആളുകൾ ലൈക്ക് ചെയ്ത ചിത്രത്തിന് “അമ്മയുടെ അതേ സൗന്ദര്യമാണ് മകൾക്ക് കിട്ടിയിരിക്കുന്നത്” എന്നാണ് ആരാധകർ നൽകുന്ന കമന്റ്. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്.
https://www.instagram.com/p/Czg4d7fPHUp/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക