ജോജു ജോര്‍ജ് നായകനായി എത്തുന്ന ചിത്രമാണ് പുലിമട. ഇപ്പോളിതാ ചിത്രത്തിന്റെ ഒടിടി റിലീസ് അപ്ഡേറ്റാണ് ചര്‍ച്ചയാകുന്നത്. നെറ്റ്ഫ്ലിക്സില്‍ നവംബര്‍ 23നാണ് പ്രദര്‍ശനം തുടങ്ങുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു പാൻ ഇന്ത്യൻ ചിത്രമായി എത്തിയ ‘പുലിമട’ എ കെ സാജൻ സംവിധാനം ചെയ്തപ്പോള്‍ നായികയായിരിക്കുന്നത് ഐശ്വര്യ രാജേഷാണ്. വേണുവാണ് ‘പുലിമട’യുടെ ഛായാഗ്രാഹണം. ചിത്രത്തില്‍ നായികയായി ലിജോമോളും ഉണ്ട്.
ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പൊലീസ് കോൺസ്റ്റബിളായ ‘വിൻസന്റ് സ്കറി’യയുടെ (ജോജു ജോർജ് ) വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് ‘പുലിമട’യിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക