യൂത്ത് കോൺഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് ഉപയോഗിച്ചതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വ്യാജ ഐഡി കാർഡ് നിർമ്മിക്കുന്ന വീഡിയോ സഹിതമാണ് റഹീം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.
25 കോടി രൂപ ഉപയോഗിച്ച് 1.5 ലക്ഷം ഐഡി കാർഡുകൾ നിർമ്മിച്ചു എന്ന് ആരോപിച്ച ഡി വൈ എഫ് ഐ ഇത് രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന കാര്യങ്ങളാണ് എന്നും പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക