മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ സിനിമാ ജീവിതം ഉപേക്ഷിക്കുകയാണ് എന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആ പോസ്റ്റ് പിന്നീട് നീക്കിയെങ്കിലും സംവിധായകന്റെ കുറിപ്പ് ചര്‍ച്ചയായി മാറി. ഇപ്പോഴിതാ അല്‍ഫോണ്‍സ് പുത്രന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ കമല്ഹാസൻ.
കമല്‍ഹാസന്റെ ജന്മദിന ആഘോഷത്തിനായി സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ അടുത്തിടെ ഒരു പാട്ട് തയ്യാറാക്കിയിരുന്നു. ആ പാട്ടിന് അല്ഫോണ്സിന് നന്ദി പറയുകയാണ് കമല്ഹാസൻ. ഇതിഹാസ നടനായ കമല്‍ഹാസന്റെ ശബ്ദമുള്ള വീഡിയോ നടൻ പാര്ഥിപൻ പങ്കുവെച്ചിരിക്കുകയാണ്.
‘അദ്ദേഹം ആരോഗ്യവാനല്ലായിരിക്കും. പക്ഷേ മനസ് ക്രിയാത്മകമാണ്. ശബ്ദം ഉൻമേഷകരമാണ്. അതുപോലെ അദ്ദേഹം മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുമോയെന്ന തീരുമാനം വ്യക്തിപരമാണ്. പക്ഷേ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. കരുതലോടെയിരിക്കൂ അല്‍ഫോണ്‍ പുത്രൻ എന്നും പറയുന്നു കമല്ഹാസൻ’.
View this post on Instagram
അല്‍ഫോണ്‍സ് പുത്രൻ നേരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. നിവിൻ പോളി നായകനായ പ്രേമത്തിന്റെ സംവിധായകനായി അല്‍ഫോണ്‍സ് പ്രേക്ഷകരുടെ പ്രിയങ്കരനുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക