വളരെ ആദായകരമായ ഒന്നാണ് ഇറച്ചി കോഴി വളർത്തൽ. ശരിയായ രീതിയിലാണ് പരിപാലനം എങ്കിൽ ഇതിനേക്കാൾ ലാഭകരമായ മറ്റൊരു സംരംഭം വേറെയില്ല. എന്തൊക്കെ കാര്യങ്ങളാണ് ഇറച്ചിക്കോഴി വളർത്തുന്നതിൽ ശ്രദ്ധിക്കേണ്ടത് എന്നും എങ്ങനെയാണ് സംരംഭം ആരംഭിക്കാൻ സാധിക്കുക എന്നതും ഒക്കെ വിശദമായി അറിയുന്നതിനായി കർഷകർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം.
മലപ്പുറം ജില്ലയിലെ ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രമാണ് ജില്ലയിലെ കർഷകർക്ക് ഇറച്ചിക്കോഴി വളർത്തലിൽ പരിശീലനം നൽകുന്നത്. നവംബർ 18ന് നടക്കുന്ന പരിശീലന പരിപാടിയിൽ താല്പര്യമുള്ള കർഷകർക്ക് പങ്കെടുക്കാവുന്നതാണ്. പരിശീലന പരിപാടിയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി 0494-2962296 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക