മലപ്പുറം: സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് മലപ്പുറത്ത് നടക്കും. മലപ്പുറം നഗരത്തിൽ പ്രകടനവും കിഴക്കേ തലയിൽ പൊതുസമ്മേളനവും നടക്കും. ഇന്നലെ തിരുവനന്തപുരത്തും റാലി സംഘടിപ്പിച്ചിരുന്നു.
മന്ത്രി വി.അബ്ദുറഹ്മാൻ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, സമസ്ത നേതാവ് ഉമ്മർ ഫൈസി മുക്കം, കേരള മുസ്ലിം ജമാഅത്ത് നേതാവ് ഖലിൽ ബുഹാരി തങ്ങൾ തുടങ്ങി നിരവധി പ്രമുഖർ പൊതുസമ്മേളനത്തിൽ സംസാരിക്കും.
മലപ്പുറത്ത് നടത്തുന്ന റാലിയില്‍ ലീഗ് നേതൃത്വത്തെ ഔദ്യോഗികമായി ക്ഷണിക്കുന്നില്ലെങ്കിലും അണികളുടേയും നേതാക്കളുടേയും മനസ് ഒപ്പമുണ്ടെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക