തിരുവനന്തപുരം: സപ്ലൈകോയിലെ സാധനങ്ങളുടെ വിലകൂട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ച ചെയ്യുന്നതിന് ഭക്ഷ്യമന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. സപ്ലൈകോ മാനേജ്മെന്റും സിവിൽ സപ്ലൈസ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും.
സപ്ലൈകോയിലെ 13 ഇന ആവശ്യ സാധനങ്ങളുടെ വിലവർധന എത്ര ശതമാനം വേണമെന്ന് യോഗം ചർച്ച ചെയ്യും. കൂടുതൽ സാധനങ്ങൾ സബ്സിഡി നിരക്കിൽ നൽകുന്ന കാര്യവും ചർച്ചയാകും.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിന്റെ അജണ്ടയാണ്. പി.ആർ.എസിന്റെ കാര്യത്തിൽ ബാങ്കുകൾ സുതാര്യമാവണമെന്ന് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക