സൗന്ദര്യസംരക്ഷണത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നഖങ്ങളുടെ സംരക്ഷണവും. എന്നാൽ നഖങ്ങൾ വളരെ പെട്ടെന്ന് പൊട്ടിപോകുന്നതായി ആണ് ഏറെ പേരുടെയും പരാതി. നഖങ്ങൾ സംരക്ഷിക്കാൻ ഇതാ ചില പൊടികൈകൾ
നഖങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും സഹായകമാണ് വെളിച്ചെണ്ണ. നഖങ്ങൾ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് അതിന്റെ ബലം കൂട്ടാൻ സാധിക്കും.
ഒരു ബൗളിൽ അൽപം ഓറഞ്ച് ജ്യൂസ് എടുക്കുക. ശേഷം നഖങ്ങൾ ജ്യൂസിലേക്ക് മുക്കിവയ്ക്കുക. 10 മിനുട്ടിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി നല്ലൊരു മോയ്സ്ചറൈസ് നഖത്തിലിടുക.
നഖങ്ങൾ പൊട്ടുന്നത് തടയാൻ സഹായകമാണ് ഒലീവ് ഓയിൽ. ദിവസവും ഒലീവ് ഓയിൽ ഉപയോഗിച്ച് നഖങ്ങൾ മസാജ് ചെയ്യുക.
ചെറുനാരങ്ങാനീര് നഖങ്ങളിൽ പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നതും നഖങ്ങൾക്ക് ഗുണകരമാണ്. ഇത് നഖങ്ങൾ തിളക്കത്തോടെയിരിക്കാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക