ഡിസംബര്‍ 1 ന് റിലീസ് ചെയ്യുന്ന രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമലിന്റെ പ്രമോഷന് ദുബൈയിലെ ബുര്‍ജ് ഖലീഫയിലും എത്തി. അനിമലിന്റെ ടീസര്‍ പ്രത്യേക ലേസര്‍ ഷോയിലൂടെയാണ് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത്. രണ്‍ബീര്‍ കപൂറും, ബോബി ഡിയോളും നിര്‍മ്മാതാവ് ഭൂഷന് കുമാറും ചടങ്ങില്‍ പങ്കാളികളായി.
അടുത്തിടെ ന്യൂയോര്‍ക്ക് ടൈം സ്ക്വയറിലും അനിമലിന്റെ ടീസര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അര്ജുന് റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിന്റെ സംവിധായകന്. ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക.
ഒക്ടോബര്‍ 11 നായിരുന്നു ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങിയത്. ‘ഹുവാ മെയിന്‍’ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലാണ്.
അമിത് റോയ് ചായാഗ്രഹകണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര, മനാന് ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസണ്‍, ഹര്ഷവര്ദ്ധന്, രാമേശ്വര്‍, ഗൗരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക