യൂട്യൂബ് വീഡിയോകളിൽ എ.ഐ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി യൂട്യൂബ്. എ.ഐ ഉള്ളടക്കത്തിനായി യൂട്യൂബ് പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. റിയലിസ്റ്റിക് വീഡിയോകൾ നിർമിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഇനിമുതൽ വെളിപ്പെടുത്തേണ്ടിവരും.
പങ്കുവെക്കുന്ന ഉള്ളടക്കത്തിൽ എ.ഐ ഉപയോഗിച്ച് വീഡിയോയോ, ചിത്രങ്ങളോ ഉണ്ടായിട്ടും അത് വെളിപ്പെടുത്തിയിട്ടില്ലെങ്കിൽ അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യൂട്യൂബ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. പിടിക്കപ്പെട്ടാൽ, ആ വീഡിയോ നീക്കം ചെയ്യുകയോ, യൂട്യൂബിന്റെ റെവന്യൂ ഷെയറിങ് പ്രോഗ്രാമിൽ നിന്ന് യൂട്യൂബറെ സസ്പെൻഡ് ചെയ്യുകയോ ചെയ്തേക്കാം.
“ജനറേറ്റീവ് എ.ഐക്ക് യൂട്യൂബിൽ സർഗ്ഗാത്മകത പരത്താനും പ്ലാറ്റ്ഫോമിലെ കാഴ്ചക്കാർക്കും ഉള്ളടക്ക സ്രഷ്ടാക്കൾക്കും മികച്ച അനുഭവം നൽകാനും കഴിയും. എന്നാൽ, ഇത്തരം അവസരങ്ങൾ യൂട്യൂബ് കമ്യണിറ്റിയെ ബാധിക്കില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്,” -പ്രൊഡക്ട് മാനേജ്മെന്റിന്റെ വൈസ് പ്രസിഡന്റുമാരായ ജെന്നിഫർ ഫ്ലാനറി ഒ’കോണറും എമിലി മോക്സ്ലിയും ബ്ലോഗ് പോസ്റ്റിൽ എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക