അപ്പൻ എന്ന ചിത്രത്തിന് ശേഷം പൗളി വത്സൻ, അനിൽ കെ ശിവറാം, ജോസഫ് ചിലമ്പൻ എന്നിവർ പ്രധാന വേഷങ്ങൾ എത്തുന്ന ‘അച്യുതന്റെ അവസാന ശ്വാസം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു.
നടൻ സണ്ണി വെയ്ൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ചത്.
നവാഗതനായ അജയ് തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചിത്രം ഇക്കോ -കോമഡി ജോണറിൽ എത്തുന്ന ആദ്യ മലയാള സിനിമ എന്ന പ്രേത്യേകയോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
വായുമലിനീകരണം ലോകത്തെ കാർന്നു തിന്നുന്ന ഈ കാലഘട്ടത്തിൽ വായുവിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് ഓരോ വ്യക്തികളെയും മനസിലാക്കി കൊടുക്കാനുള്ള ശ്രമമാണ് തന്റെ ഈ ചിത്രമെന്നാണ് സംവിധായകൻ പറയുന്നത്.
മറിയം, ചട്ടമ്പി, സാജൻ ബേക്കറി, അപ്പൻ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തിൽ അച്ചുതനായി എത്തുന്നത്. ചിത്രം ഡിസംബറിൽ തിയേറ്ററിൽ എത്തും.
കിരൺ, ദേവരാജ്, മദനകുമാർ, സൈമൺ ഇരട്ടയാർ, ശരത് എന്നീ പുതുമുഖളാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക