ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ ജനപ്രിയ എസ് യു വിയായ മകാന്റെ വൈദ്യുത മോഡൽ പുറത്തിറക്കി. പോര്‍ഷെയുടെ എന്‍ട്രി ലെവല്‍ വാഹനമായ മകാന്റെ ഇവി മോഡലാണ് പല രാജ്യങ്ങളിലും പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ 1.65 കോടി രൂപ വില വരുന്ന ഹൈ പെര്‍ഫോമെന്‍സ് വാഹനമായ 639എച്ച്പി, മകാന്‍ ടര്‍ബോ ഇവിയുടെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
ഹൈ പെര്‍ഫോമന്‍സ് മകാന്‍ ഇവിയുടെ വില കേട്ട് ഞെട്ടണ്ട. ഇന്ത്യന്‍ വിപണിയിലേക്ക് മകാന്‍ ഇവിയുടെ കൂടുതല്‍ വകഭേദങ്ങള്‍ അവതരിപ്പിക്കാനും പോര്ഷെക്ക് പദ്ധതിയുണ്ട്. കരുത്തും വിലയും കുറഞ്ഞ മോഡലുകള്‍ ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ഈ മോഡലുകളുടെ വിശദാംശങ്ങള്‍ പോര്‍ഷെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
500എച്ച്പി, മകാന്‍ 4എസിന് സമാനമായ മിഡ് റേഞ്ച് മോഡലായിരിക്കും എത്തുക. ഈ റിയര്‍ വീല്‍ ഡ്രൈവ് മോഡല്‍ കൂടുതല്‍ ബജറ്റ് ഫ്രണ്ട്ലിയായിരിക്കും. കരുത്ത് പലവിധത്തിലാണെങ്കിലും മകാന്‍ ഇവിക്ക് പൊതുവായി 100kWh ബാറ്ററിയാണ് പോര്‍ഷെ നല്‍കുക. വ്യത്യസ്ത വിലയാണെങ്കിലും മകാന്‍ ഇവിയുടെ വിവിധ മോഡലുകളിലും ബാറ്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യത്യാസങ്ങളുണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക