ഭക്ഷണസാധനങ്ങള്‍ കേടുവരാതെ സൂക്ഷിക്കുന്ന സ്ഥലമാണ് ഫ്രിഡ്ജ്. പല കാരണങ്ങള്‍ കൊണ്ട് ഫ്രിഡ്ജില്‍ ദുര്‍ഗന്ധം ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റി വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. കൃത്യമായ ഇടവേളകളില്‍ ഫ്രിഡ്ജ്
വൃത്തിയാക്കുക എന്നതാണ് ഏറ്റവും പ്രധാനം.
ചെറു ചൂടുവെള്ളം, ബേക്കിംഗ് സോഡ എന്നിവ ഉപയോഗിച്ച് തുടക്കുക. ഇത് ചോര്‍ച്ചയും ദുര്‍ഗന്ധവും ഒഴിവാക്കാന്‍ സഹായിക്കും. ഒരു ഷെല്‍ഫില്‍ ബേക്കിംഗ് സോഡ തുറന്ന ഒരു ബോക്സില്‍ വെക്കുക. ഇത് ഒരു പ്രകൃതി ദത്ത ഡിയോഡറൈസറായി പ്രവര്‍ത്തിക്കുന്നു. ഇത് ദുര്‍ഗന്ധത്തെ ഫലപ്രദമായി ആഗിരണം ചെയ്യുന്നു.
എല്ലാ ഭക്ഷ്യ വസ്തുക്കളും വായു കടക്കാത്ത പത്രങ്ങളില്‍ സുരക്ഷിതമായി അടച്ച് വെക്കുക. ദുര്‍ഗന്ധങ്ങള്‍ മറ്റു ഭക്ഷ്യ വസ്തുക്കളെ ബാധിക്കുന്നത് ഇത് തടയുന്നു. പുതിനയോ നാരങ്ങയോ ഓറഞ്ചോ ചെറിയ കഷണങ്ങള്‍ ആക്കി ഒരു പാത്രത്തില്‍ ഇട്ട് വെക്കുക. ഇവ ഫ്രിഡ്ജില്‍ നല്ല ഗന്ധം പരത്താന്‍ സഹായിക്കുന്നു.
കരി ഫ്രിഡ്ജില്‍ വെക്കുന്നത് ദുര്‍ഗന്ധങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ നല്ലതാണ്. ബേക്കിംഗ് സോഡയെക്കാള് ഫലപ്രദമായി ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ കരിയ്ക്ക് കഴിയും. ഭക്ഷണം പതിവായി പരിശോധിച്ച് കേട് വന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുക. കേടായ ഭക്ഷണങ്ങള്‍ കണ്ടാല്‍ പെട്ടെന്ന് തന്നെ എടുത്ത് കളയുകയും ചെയ്യുക. അതുപോലെ തണുപ്പ് കൃത്യമാണോയെന്നും ഉറപ്പാക്കണം. ബാക്റ്റീരിയയുടെ വളര്‍ച്ച തടയുന്നതിനും ഭക്ഷണത്തിന്റെ വിഘടനം മന്ദഗതിയില്‍ ആക്കുന്നതിനും ഫ്രിഡ്ജിലെ താപനില ശുപാര്‍ശ ചെയ്യുന്ന തലത്തില്‍ സജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക