വിഷാദത്തിനൊപ്പം തന്നെ വ്യാപകമായി കാണാന്‍ സാധിക്കുന്ന ഒന്നാണ് ഉത്കണ്ഠ. ഇത്തരത്തില്‍ ഒന്നാണ് മോണിങ് ആങ്സൈറ്റി. രാവിലെകളില്‍ അമിത സമ്മര്‍ദത്തോടെയും ആശങ്കയോടെയും എഴുന്നേല്ക്കുന്ന അവസ്ഥയാണിത്. രാവിലെ തന്നെ അസ്വസ്ഥത അനുഭവപ്പെടുക, ക്ഷീണം, ക്ഷോഭം തോന്നുക, പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുക, ഏകാഗ്രത ഇല്ലാതിരിക്കുക തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.
രാവിലെ തോന്നുന്ന ഉത്കണ്ഠകള്‍ നേരിടാനും സന്തോഷത്തോടെയും ഫലപ്രദവുമായി ഒരു ദിവസം ആരംഭിക്കാനുമുള്ള ഈ മാര്‍ഗങ്ങള്‍ പരിശോധിച്ചു നോക്കാം. രാത്രി മതിയായ ഉറക്കം ലഭിച്ചെന്ന് ഉറപ്പാക്കുക. കാരണം ഉറക്കക്കുറവ് ആകുലതകള്‍ കൂടാനുള്ള കാരണമാകുന്നു. കൂടാതെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.
രാവിലെ വ്യായാമം ശീലമാക്കാം. മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും സന്തോഷത്തോടെ ഒരു ദിവസം തുടരുന്നതിനും ഇത് സഹായിക്കുന്നു. ശ്വസന വ്യായാമങ്ങളും ഉള്‍പ്പെടുത്താം. എഴുന്നേറ്റ് കഴിഞ്ഞാല്‍ സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണ്. ദിവസം പോസിറ്റീവായി തുടങ്ങുന്നതിന് ഇത് സഹായിക്കുന്നു
അതിരാവിലെ തന്നെ കഫീന്‍ കഴിക്കുന്നത് കുറയ്ക്കാം. പകരം കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും അടങ്ങിയ സമീകൃതാഹാരം കഴിക്കാന്‍ ശ്രമിക്കുക. ഡയറി എഴുതുന്നത് ശീലിക്കുക. ഒരു ദിവസത്തെ പ്ലാനുകള്‍ ഇവിടെ എഴുതി വയ്ക്കാന്‍ ശ്രമിക്കുക. ഇത്തരം എഴുത്തുകള്‍ രാവിലെ പോസിറ്റീവായി തുടങ്ങാന്‍ സഹായിക്കുന്നു
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ ചെയ്തു തീര്‍ക്കേണ്ട ജോലികളെക്കുറിച്ചുള്ള ചിന്തകളും ആകുലതകള്‍ വര്‍ധിപ്പിക്കാം. അതുകൊണ്ടുതന്നെ തലേ ദിവസം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ജോലികള്‍ ചെയ്ത് വയ്ക്കാവുന്നതാണ്. അങ്ങനെയാണെങ്കില്‍ എഴുന്നേല്ക്കുമ്പോള് അധിക ഭാരം അനുഭവപ്പെടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക