അഹമ്മദാബാദ്: ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും ഞെട്ടല്‍. അര്‍ധസെഞ്ച്വറിക്ക് പിന്നാലെ കോഹ്ലിയും പുറത്തായി. 29 ഓവര്‍ പിന്നിടുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 38 റണ്‍സുമായി രാഹുലും ഒരു റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍.
നേരത്തെ, ശുഭ്മന്‍ ഗില്ലിനു പിന്നാലെ റണ്‍റേറ്റ് ഉയര്‍ത്തുന്നതിനിടെ നായകന് രോഹിത് ശര്‍മയും ശ്രേയസ് അയ്യറും പുറത്തായതോടെയാണ് ഇന്ത്യ പ്രതിരോധത്തിലായത്. 31 പന്തില്‍ മൂന്നു സിക്സറും നാലു ഫോറുമുള്‍പ്പെടെ 47 റണ്‍സെടുത്ത രോഹിത് ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടെയാണ് പുറത്തായത്.
മാക്സ്വെല്ലിന്റെ പന്തില്‍ ട്രാവിസ് ഹെഡിന് ക്യാച്ച് നല്കി ഹിറ്റ്മാന് മടങ്ങുകയായിരുന്നു. പിന്നാലെയെത്തിയ ശ്രേയസ് അയ്യര്‍ ബൗണ്ടറിയോടെ ഇന്നിംഗ്സ് ആരംഭിച്ചെങ്കിലും കമ്മിന്‍സിന്റെ പന്തില്‍ ഇന്‍ഗ്ലിസിന് ക്യാച്ച് നല്കി മടങ്ങി. നാലു റണ്‍സായിരുന്നു ശ്രേയസിന്റെ സമ്പാദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക